നിവിന്‍ പോളിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമിപ്പോള്‍ ശ്രദ്ധ നേടുന്നു

നിവിന്‍ പോളിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമിപ്പോള്‍ ശ്രദ്ധ നേടുന്നു. ഹനീഫ അദേനി – നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്.

നിവിന്‍ പോളി നായകനായി എത്തിയ രാജീവ് രവി ചിത്രം തുറമുഖം പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയില്‍ താരത്തിന്റെ ഒരു ചുള്ളന്‍ ലുക്കിലുള്ള ചിത്രം പുറത്തു വന്നിരിക്കുകയാണ്. ഹനീഫ അദേനി – നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചുള്ളന്‍ ലുക്കില്‍ ഒരു ബൈക്കില്‍ ഇരിക്കുന്ന നിവിന്‍ പോളിയുടെ ചിത്രമാണ് വന്നിരിക്കുന്നത്.

ഹനീഫ് അദേനി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് യു എ ഇയിലാണ്. ജനുവരി 20ന് ആയിരുന്നു യുഎഇയില്‍ഷൂട്ടിംഗ് ആരംഭിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പേരിടാത്ത ചിത്രം #NP42 എന്നാണ് അറിയപ്പെടുന്നത്. നിവിന്‍ പോളിയുടെ നാല്പത്തി രണ്ടാമത്തെ ചിത്രമാണിത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ചാന്ദ്‌നി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *