പടവെട്ടാന്‍ ഒരുങ്ങി നിവിന്‍ പോളി ,പടവെട്ട് സിനിമയുടെ ഓഡിയോ ലോഞ്ച് നാളെ തിരുവനന്തപുരത്ത്

    സംഘര്‍ഷം, പോരാട്ടം, അതിജീവനം എന്നിവയുടെ കൂടിച്ചേരലാണ് സിനിമയുടെ പ്രമേയമെന്ന് ട്രെയിലര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ ഓഡിയോ ലോഞ്ച് നാളെ തിരുവനന്തപുരത്ത്. ലുലു മാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത സംഗീത ബാന്‍ഡ് ആയ തൈക്കൂടം ബ്രിഡ്ജിന്റെ പെര്‍ഫോമന്‍സും ഉണ്ടാവും. നേരത്തെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ ഉദ്ഘാടന മത്സര ദിവസമായിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ പടവെട്ടിന്റെ ട്രെയ്ലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.ട്രെയിലറില്‍ നിവിന്‍ പോളിയുടെ അസാധ്യ അഭിനയ മുഹൂര്‍ത്തങ്ങളാണ് കാണാന്‍ സാധിച്ചത്.

സംഘര്‍ഷം, പോരാട്ടം, അതിജീവനം എന്നിവയുടെ കൂടിച്ചേരലാണ് സിനിമയുടെ പ്രമേയമെന്ന് ട്രെയിലര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പിന്നീട് അവരുടെ പോരാട്ടത്തിന്റെ മുന്നണി പോരാളിയായി മാറുകയും ചെയ്യുന്ന ഒരു നാട്ടിന്‍പുറത്തുകാരന്‍ യുവാവിന്റെ വേഷത്തിലാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രമാകും പടവെട്ടിലെ നായകവേഷം.

ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ചിത്രം ഒക്ടോബര്‍ 21നാണ് തിയറ്ററുകളില്‍ എത്തുക. അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹില്‍ ശര്‍മ്മയാണ് സഹ നിര്‍മ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോന്‍, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, സംഗീതം ഗോവിന്ദ് വസന്ത

 

Leave a Reply

Your email address will not be published. Required fields are marked *