പഴയ നിവിന്‍ പോളി

രുഡന്‍ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തിറങ്ങി. ചിത്രം ഡിജോ ജോസ് ആന്റണിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. നിവിന്‍ പോളിയുടെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’.ഈ ചിത്രത്തിന്റെ പൂജയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മലയാളത്തിലെ നമ്പര്‍ വണ്‍ പ്രൊഡക്ഷന്‍ കമ്പനിയായ മാജിക്ക് ഫ്രെയിംസ് ഒരുക്കുന്ന സിനിമകളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കാറുണ്ട്.

2023ല്‍ ഇറങ്ങി ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഗരുഡന്‍ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസ് അനൗണ്‍സ് ചെയ്ത ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ഇതിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോക്ക് ഇപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ജനഗണമന സിനിമക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം: സുദീപ് ഇളമന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ തോമസ്, ആര്‍ട്ട് ഡയറക്ടര്‍: പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോനെക്സ് സേവിയര്‍.

എഡിറ്റര്‍ ആന്‍ഡ് കളറിങ്: ശ്രീജിത്ത് സാരംഗ്, മ്യൂസിക്: ജെയിക്സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിന്റോ സ്റ്റീഫന്‍, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ്: ബബിന്‍ ബാബു.പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: അഖില്‍ യെശോധരന്‍, റഹീം പി.എം.കെ. (ദുബായ്), ഡബ്ബിങ്: സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ്: ഗോകുല്‍ വിശ്വം, ഡാന്‍സ് കൊറിയോഗ്രാഫി: വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍: റോഷന്‍ ചന്ദ്ര, ഡിസൈന്‍: ഓള്‍ഡ്മങ്ക്സ്, സ്റ്റില്‍സ്: പ്രേംലാല്‍, വാര്‍ത്താ പ്രചരണം: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്: ബിനു ബ്രിങ്ഫോര്‍ത്തും നിര്‍വഹിക്കുന്നു.ഡിജോയുടെ മുന്‍ ചിത്രമായിരുന്ന ജന ഗണ മന വന്‍ വിജയമാണ് നേടിയത്. അതീവ രാഷ്ട്രീയ പ്രാധാനമുള്ള വിഷയങ്ങളെ ഗംഭീരമായ തിരക്കഥയുടെ അകമ്പടിയോടെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്.

‘ഒരു പട്ടിയെ കൊന്നാല്‍ മനുഷ്യന്‍ ചോദിക്കാനെത്തുന്ന ഈ നാട്ടില്‍ മനുഷ്യനെ കൊന്നാല്‍ ചോദിക്കാന്‍ ഒരു പട്ടി പോലും വരില്ലെന്ന വിശ്വാസമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ അവബോധം’. ‘നോട്ട് നിരോധിച്ചു, ഇനി വോട്ട് നിരോധിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, കാരണം ഇവിടെ ചോദ്യം ചോദിക്കുന്നവരെ നിശബ്ധരാക്കുകയാണ്.’ തൊട്ടാല്‍ പൊള്ളുന്ന പ്രമേയം, ഈ കാലഘട്ടത്തില്‍ ഉയര്‍ത്തേണ്ട ചില പ്രധാന ചോദ്യങ്ങള്‍, ഉറപ്പിച്ച് പറയേണ്ട ചില പ്രസ്താവനകള്‍. സിസ്റ്റത്തിന് കയ്യടിക്കുന്ന സമൂഹത്തിനു വേണ്ടിയുള്ള സിനിമ. അങ്ങനെ സമൂഹത്തിന് നേരെയും രാഷ്ട്രീയത്തുനുള്ളിലെ മുച്ചീട്ടുകളികളെയും തുറന്ന് കാട്ടിയ സിനിമയായിരുന്നു ജന ഗണ മന.

ബെംഗളൂരില്‍ ഒരു കോളജിലെ അധ്യാപിക ക്രൂരമായി കൊല്ലപ്പെടുന്നതും തുടര്‍ന്ന് കോളജില്‍ ഉണ്ടാകുന്ന പ്രക്ഷോഭങ്ങളിലൂടെയുമാണ് ജനഗണമനയുടെ തുടക്കം. ബലാല്‍സംഗം ചെയ്യപ്പെട്ട് തീകൊളുത്തി കൊല്ലപ്പെട്ട തങ്ങളുടെ അധ്യാപികയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനുമായാണ് വിദ്യാര്‍ഥികളുടെ സമരം. ഈ കേസ് അന്വേഷണത്തിനെത്തുന്നത് മലയാളിയായ സജ്ജന്‍ കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. സജ്ജന്റെ കേസ് അന്വേഷണത്തിലൂടെയും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമാണ് ജനഗണമനയുടെ കഥ മുന്നോട്ട് പോവുന്നത്.

ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ നടന്ന പല സംഭവങ്ങളെയും സാഹചര്യങ്ങളെയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ശക്തമായ അടിത്തറയില്‍ ഉരുത്തിരിഞ്ഞ പ്ലോട്ടുകളെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ സ്‌ക്രീനിലെത്തിക്കാന്‍ സംവിധായകനും സാധിച്ചിട്ടിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയും പൃഥ്വിരാജിന്റെയും സുരാജിന്റെയും മികച്ച പ്രകടനങ്ങളും കൊണ്ട് മുന്നോട്ടുപോകുന്ന ത്രില്ലറാണ് ജന ഗണ മന. ആര്‍ക്കും പ്രവചിക്കാനാവാത്ത രീതിയില്‍ മുന്നോട്ടു പോവുന്ന കഥ പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിക്കും.

സിനിമയിലേക്കും കഥാപാത്രങ്ങളിലേക്കും പ്ലേസ് ചെയ്ത് തിരക്കഥയെ അങ്ങേയറ്റം ക്രെഡിബിള്‍ ആയി, എന്നാലൊട്ടും സിനിമാറ്റിക് എലമെന്റ്‌സ് ചോരാതെ തന്നെ അതവതരിപ്പിക്കാന്‍ ഡിജോ ജോസിന് സാധിച്ചിട്ടുണ്ട്. പൊതുബോധത്തില്‍ അങ്ങേയറ്റം വേരിറങ്ങിയ മരവിച്ചുപോയ മിഥ്യാധാരണകള്‍ തച്ചുടയ്ക്കുന്നതാണ് ഈ ചിത്രം. സമൂഹം കയ്യടിക്കുന്നത് പലപ്പോഴും ആര്‍ക്കു വേണ്ടിയും എന്തിനു വേണ്ടിയുമുള്ളതാണെന്ന് പ്രേക്ഷകര്‍ പുനര്‍ചിന്തിക്കും. സാധാരണക്കാരനായ പൗരന്‍ നീതിന്യായ വ്യവസ്ഥയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന പല ചോദ്യങ്ങളും ജന ഗണ മന ചോദിച്ചുകൊണ്ടേയിരിക്കുന്…

Leave a Reply

Your email address will not be published. Required fields are marked *