പുതിയ മേയ്കോവറിൽ തിരിച്ചു വരവ് നടത്തി നിവിൻ പോളി

പുതിയ മേയ്കോവറിൽ തിരിച്ചു വരവ് നടത്തി നിവിൻ പോളി. താരത്തിൻ്റെ പുതിയ ലുക്ക് ചർച്ചയാകുന്നു. അജു വർ​ഗീസ് ആണ് നിവിന്റെ ചിത്രം ഇൻസ്റ്റാഗ്രാം വഴി പങ്ക് വച്ചത്.

‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് നിവിൻ മലയാള സിനിമയിലേക്കു അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട താരമായി നിവിൻ മാറി. ഈ അടുത്ത കാലത്താണ് നിവിൻ ബോഡി ഷെമ്മിങ് നേരിടേണ്ടി വന്നത്. നിവിൻ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. എന്നാൽ അതിൽനിന്നെല്ലാം തിരിച്ചു വരവ് നടത്തി പുതിയ മേയ്ക്ക് ഓവറിൽ തിരിച്ചു വരവ് നടത്തുകയാണ് നിവിൻ പോളി. തടി കുറച്ച ലുക്കിലുള്ള ഫോട്ടോയാണ് നിവിൻ പോളിയുടേതായി സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നത്.എന്തായാലും നിവിൻ പോളി തടി കുറയ്‍ക്കാൻ വലിയ ശ്രമങ്ങള്‍ നടത്തിയെന്ന് വ്യക്തം.

നിവിൻ പോളിയുടേതായി ‘സാറ്റര്‍ഡേ നൈറ്റാ’ണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. റോഷൻ ആൻഡ്രൂസായിരുന്നു ‘സാറ്റര്‍ ഡേ നൈറ്റെന്ന ‘ചിത്രം സംവിധാനം ചെയ്‍തത്. ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രത്തിന് വൻ വിജയം നേടാനായിരുന്നില്ല. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *