സിനിമാലോകത്തെ പ്രതിസന്ധിയിലാക്കി താരങ്ങൾ

    എപ്പോഴും ഒരു പബ്ലിക്ക് ഫിഗര്‍ പ്രതിഛായ ഉള്ള ചലച്ചിത്രതാരങ്ങളുടെ പരിസരം മറന്നുകൊണ്ടുള്ള പ്രതികരണങ്ങള്‍ സമൂഹം അംഗീകരിക്കണമെന്നില്ല...

സെലിബ്രിറ്റി ഇന്റര്‍വ്യൂ എടുക്കുന്നതും അതില്‍ താരങ്ങളുടെ ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ വരുന്നതും ഇന്ന് സ്ഥിരം കാഴ്ചയാണ്. പക്ഷെ ചര്‍ച്ചചെയ്യേണ്ട വിഷയം താരങ്ങളുടെ ഇത്തരം പ്രതികരണങ്ങള്‍ സിനിമയ്ക്കുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് ആണ്.

എപ്പോഴും ഒരു പബ്ലിക്ക് ഫിഗര്‍ പ്രതിഛായ ഉള്ള ചലച്ചിത്രതാരങ്ങളുടെ പരിസരം മറന്നുകൊണ്ടുള്ള ഇത്തരം പ്രതികരണങ്ങള്‍ ഒരിക്കലും അം?ഗീകരിക്കാന്‍ സാധിക്കില്ല.ഒരു ചിത്രം പുറത്തിറങ്ങുമ്പോള്‍ അതിന് വിജയം ലഭിക്കുന്നുണ്ടെങ്കില്‍ ഓരോ പ്രേക്ഷകനും ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന പിന്തുണയുടെ ഫലമാണ് അത്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള ഒരു ഫാന്‍ ബേസ് ഇന്നത്തെ ചലച്ചിത്രതാരങ്ങള്‍ക്കുണ്ട്. പക്ഷേ അതെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് താരങ്ങളുടെ പോക്ക്.

സിനിമകള്‍ ഒരുക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രേക്ഷരുടെ പിന്തുണയില്ലാതെ ഒരു സൂപ്പര്‍ സ്റ്റാറുകളും ഉണ്ടായിട്ടില്ല ഇനി ഉണ്ടാകാനും പോകുന്നില്ല .പരിസരം മറന്ന് തോന്നുന്നത് വിളിച്ചുപറയുന്ന ഓരോ ഭാസിമാരും ഓര്‍ക്കുക താരപദവിയില്‍ നിന്ന് താഴേയ്ക്കുള്ള ദൂരം ഒട്ടും അകലെയല്ല

 

Leave a Reply

Your email address will not be published. Required fields are marked *