നയന്‍താരയുടെ 75 ാമത്തെ ചിത്രം ഒരുങ്ങുന്നു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ 75 ാമത്തെ ചിത്രം ഒരുങ്ങുന്നു. നയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിന്റെ ജോലികള്‍ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ നയന്‍താരക്ക് പുറമേ സത്യരാജ്, ജയ്, റെഡിന്‍ കിന്സ്ലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുവെന്നാണ് വിവരം.നിലേഷ് കൃഷ്ണയുടെ സംവിധാനത്തിലോരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസും ട്രൈഡന്റ് ആര്‍ട്സസും ചേര്‍ന്ന് നാദ് സ്റ്റുഡിയോയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.
നയന്‍താര അഭിനയിക്കുന്ന ഒരു സിനിമ നിര്‍മ്മിക്കുന്നത് അഭിമാനകരമാണെന്ന് നാദ് സ്റ്റുഡിയോ ഉടമയും നിര്‍മ്മാതാവുമായ ജതിന്‍ സേതി പറഞ്ഞു. ചിത്രത്തിന്റെ പേര് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയാന്‍ സാധിച്ചത് ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാവ് ജതിന്‍ സേതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *