ഇരട്ടകുട്ടികളുമായി വിമാനത്താവളത്തിലെത്തിയ നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഇരട്ടകുട്ടികളുമായി വിമാനത്താവളത്തിലെത്തിയ നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നയന്‍താരയും വിക്കിയും. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച നയന്‍താര അവരുടെ മുഖം ക്യാമറകളില്‍ നിന്നും മറച്ചുപിടിച്ചാണ് കടന്നുപോയത്.

ഷാറുഖ് ഖാന്‍ നായകനാകുന്ന ജവാന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയതായിരുന്നു നയന്‍താര. മുംബൈയില്‍ നിന്നും ചെന്നൈയ്ക്കു മടങ്ങുന്നതിനായാണ് മുംബൈ വിമാനത്താവളത്തില്‍ ഇവര്‍ എത്തിയത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്നു. അനിരുദ്ധ് ആണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *