ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ മാസത്തെ പ്രധാനപ്പെട്ട 5 അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി ‘നന്‍പകല്‍ നേരത്ത് മയക്കം’

ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ മാസത്തെ പ്രധാനപ്പെട്ട 5 അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി ‘നന്‍പകല്‍ നേരത്ത് മയക്കം’.ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ സ്ഥാനം നേടിയ ഏക ചിത്രമാണിത്.

ജംബോ, എ ഹ്യൂമസ് പൊസിഷന്‍, ഡൊമസ്റ്റിക്, ദി ഷോ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് നന്‍പകല്‍ നേരത്ത് മയക്കം ഇടംപിടിച്ചത്.

ജെയിംസ് എന്ന കഥാപാത്രത്തിനുണ്ടാകുന്ന മാറ്റമാണ് ലിജോ ചിത്രത്തിലൂടെ പറഞ്ഞുവെയ്ക്കുന്നത്. ഒരു യാത്രക്കിടയില്‍ അറിയാത്തൊരു നാട്ടിലേക്ക് കയറി ചെല്ലുകയും, രണ്ട് വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ നിന്ന് കാണാതായ സുന്ദരം ആണെന്ന മട്ടിലും ജെയിംസ് പെരുമാറുന്നു. ജെയിംസും തമിഴ്‌നാട്ടിലെ ആ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജിയാനി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ ജംബോ, ആസ്തയെന്ന യുവതിയുടെ കഥ പറയുന്ന എ ഹ്യൂമന്‍ പൊസിഷന്‍, അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന ദമ്പതികളുടെ കഥ പറഞ്ഞ ഡൊമസ്റ്റിക്, ദി ഷോ എന്നിവയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയിലുള്ള മറ്റ് ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *