‘നല്ല സമയ’ത്തില്‍ ലഹരി ഉപയോഗിക്കുന്ന സീനുകളുണ്ടെന്ന കേസ് ഹൈക്കോടതി റദ്ദാക്കി.

നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രത്തില്‍ ലഹരി ഉപയോഗിക്കുന്ന സീനുകളുണ്ടെന്ന കേസ് ഹൈക്കോടതി റദ്ദാക്കി.

അഭിനയത്തിന്റെ പേരില്‍ കേസെടുത്താല്‍ സിനിമയില്‍ വില്ലന്‍വേഷം ചെയ്യുന്നവരെല്ലാം കൊലക്കേസിലും പീഡനക്കേസിലും വിചാരണ നേരിടേണ്ടി വരുമല്ലോയെന്ന് ഹൈകോടതി. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ലസമയം’ ചിത്രത്തില്‍ ലഹരി ഉപയോഗിക്കുന്ന സീനുകളുണ്ടെന്നതിന്റെ പേരില്‍ കോഴിക്കോട് എക്‌സൈസ് റേഞ്ച് ഓഫിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിരീക്ഷണം.

സിനിമയില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന സീനില്‍ അഭിനയിച്ചതുകൊണ്ട് അഭിനേതാക്കള്‍ ശരിക്കും ലഹരിമരുന്ന് ഉപയോഗിച്ചെന്ന നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയായാല്‍ കൊലക്കുറ്റത്തിനും പീഡനക്കുറ്റത്തിനും തീ വെപ്പിനുമൊക്കെ വിചാരണ നേരിടേണ്ടിവരും. സിനിമയിലെ വില്ലന്മാരുടെ കാര്യം കഷ്ടത്തിലാകുമെന്നും സിംഗിള്‍ബെഞ്ച് പരിഹാസ രൂപേണ പറഞ്ഞു.

കഥാപാത്രങ്ങള്‍ എം.ഡി.എം.എ ഉപയോഗിക്കുന്നത് സന്തോഷവും ഊര്‍ജവും നല്‍കുമെന്ന് പറയുന്ന സീനുകള്‍ ട്രെയ്ലറില്‍ ഉണ്ടെന്ന പരാതിയിലാണ് എക്‌സൈസ് കേസെടുത്തത്. ഇതിനെതിരെ ഒമര്‍ ലുലുവും മംഗലാപുരം സ്വദേശി കലന്തൂര്‍ കുഞ്ഞി അഹമ്മദും നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *