ഷക്കീലയ്ക്ക് അയിത്തം ഏർപ്പെടുത്തിയതിൽ വലിയ പ്രതിഷേധം

കോഴിക്കോട്‌: ഷക്കീലയ്ക്ക് അയിത്തം ഏർപ്പെടുത്തിയതിൽ വലിയ പ്രതിഷേധം. നല്ല സമയം ചിത്രത്തിന്റെ ട്രയിലർ ലോഞ്ചിന് ശേഷം നായികമാർക്കൊപ്പം ഷക്കീലയും സംവിധായകൻ ഒമർ ലുലുവും കേക്കുമുറിച്ച് ആഘോഷം നടത്തി.

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയം ട്രൈലർ ലോഞ്ച് കഴിഞ്ഞ ദിവസം കോഴിക്കോട് പ്രമുഖ മാളിൽ വച് നടത്താൻ തീരുമാനിച്ചതായിരുന്നു. ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ആദ്യ ‘എ’ സർട്ടിഫിക്കറ്റിലുള്ള ചിത്രമാണ് ‘നല്ല സമയം’. പുതുമുഖ നായികമാരെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ ഷക്കീല പങ്കെടുക്കും എന്ന വാർത്ത നേരത്തെ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. പക്ഷെ ട്രെയിലർ ലോഞ്ച് ചെയ്യാൻ വന്ന അതിഥി പ്രശസ്ത താരം ഷക്കീല ആണെന്ന കാരണം കൊണ്ട് മാൾ മാനേജ്മെന്റ് പ്രോഗ്രാം നടത്താൻ പറ്റില്ല എന്നും ഷക്കീല ഇല്ലാതെ സിനിമയുടെ ക്രൂ മാത്രം ആണേൽ പ്രോഗ്രാം നടത്താം എന്നും പറയുകയായിരുന്നു.

എന്നാൽ ഷക്കീല ഇല്ലാതെ പ്രോഗ്രാം വേണ്ട എന്ന് പറഞ്ഞ സംവിധായകൻ ഒമർ ലുലു കോഴിക്കോട് മാളിൽ വച്ച പരിപാടി മാറ്റി വെക്കാൻ തീരുമാനിക്കുകയായിരുന്നു.ഈ വിഷയത്തിൽ തന്റെ വിഷമം ഷെയർ ചെയ്തു കൊണ്ട് ഷക്കീല സംവിധായകൻ ഒമർ ലുലുവിന്റെ കൂടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.ഷക്കീല പങ്കെടുത്താൽ തിരക്ക് നിയന്ത്രിക്കാനാകില്ല എന്നാണ് മാൾ അധികൃതരുടെ വിശദീകരണം. മുൻപ് സിനിമയുടെ പ്രചരണ പരിപാടിയ്ക്കിടയിൽ രണ്ട് യുവ നടിമാർക്ക് നേരെ അതിക്രമമുണ്ടായതും ഇതേ മാളിൽ വെച്ചായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *