സംവിധായകൻ ഒമർ ലുലുവിനെതിരെ എക്സൈസ് ഇൻസ്പെക്ടർ കേസ് എടുത്തു

സംവിധായകൻ ഒമർ ലുലുവിനെതിരെ എക്സൈസ് ഇൻസ്പെക്ടർ കേസ് എടുത്തു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയിലാണ് നടപടി.

ഒമർ ലുലുവിൻ്റെ പുതിയ ചിത്രം നല്ല സമയത്തിൻ്റെ ട്രെയിലറിനെതിരെയാണ് എക്സൈസ് കേസെടുത്തത്
ലഹരിമരുന്നായ M D M A യുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്ന് ചൂണ്ടി കാട്ടിയാണ് കേസ് എടുത്തത്. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആണ് കേസ് എടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഹാപ്പി വെഡ്‌ഡിങ് , ഒരു ആടാർ ലൗ സ്റ്റോറി , ചങ്ക്‌സ് എന്നീവ ആണ് ഒമർ ലാലുവിന്റെ മറ്റ് ചിത്രങ്ങൾ .

Leave a Reply

Your email address will not be published. Required fields are marked *