നാദിർഷായുടെ എഫ്ബി പോസ്റ്റ് ഇപ്പോൾ ഫേസ് ബുക്കിൽ ചർച്ചയാകുന്നു

നാദിർഷായുടെ എഫ്ബി പോസ്റ്റ് ഇപ്പോൾ ഫേസ് ബുക്കിൽ ചർച്ചയാകുന്നു.
മകൾക്കൊപ്പം ആദ്യമായി വേദിയിൽ പാടിയ ഫോട്ടോയാണ് നാദിർഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

മസ്കറ്റിൽ നടന്ന പരിപാടിയിലാണ് നടന്ന പരിപാടിയിൽ വെച്ചാണ് നടനും സംവിധായകനുമായ നാദിർഷ തന്റെ മകൾക്കൊപ്പം പാട്ടുപാടിയത്. ആദ്യമായ് മകൾക്കൊപ്പം വേദിപങ്കിടാൻ സാധിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടുകൊണ്ട് നാദിർഷ പ്രേക്ഷകരെ അറിയിച്ചു. ഈ പോസ്റ്റ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. മസ്ക്കറ്റിലെ ഒരു ബിസിനസ് ഗ്രൂപ്പിന്റെ അനിവേഴ്സറിയോട് അനുബന്ധിച്ചു നടന്ന പരിപാടിയിലാണ് നാദിർഷാ മകൾ ആയിഷയ്ക്കൊപ്പം പാടിയത്. പാടുന്നതിന്റെയും മകളെ ചുംബിക്കുന്നതിന്റെയും ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്.

“എൻറെ മകൾ ആയിഷ ജീവിതത്തിൽ ആദ്യമായി എന്നോടൊപ്പം ഒരു വേദിയിൽ പാടിയപ്പോൾ.” എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ലൈക്കുകളുടെയും കമൻറ്കളുടെയും പ്രവാഹം ആയിരുന്നു പോസ്റ്റിനു ലഭിച്ചത്.
കലാഭവൻ എന്ന മിമിക്രി ട്രൂപ്പിലെ അംഗമായിരുന്ന നാദിർഷ ഇപ്പോൾ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ സിനിമകളിലൂടെ സംവിധായകൻ എന്ന നിലയിൽ വരെ എത്തി നിൽക്കുകയാണ്. മലയാളത്തിലെ മികച്ച നടന്മാരായ ദിലീപ്, സലിം കുമാർ, കലാഭവൻ മണി തുടങ്ങിയവർക്കൊപ്പമായിരുന്നു നാദിർഷാ തന്റെ കലാ ജീവിതം ആരംഭിച്ചത്. നടൻ, സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ മിമിക്രി ആർടിസ്റ്റ് എന്നീ നിലകളിൽ മികച്ച രീതിയിൽ ശോഭിക്കാൻ സാധിച്ച താരമാണ് നാദിർഷ.

Leave a Reply

Your email address will not be published. Required fields are marked *