സച്ചിനൊപ്പമുള്ള ചിത്രം പങ്കുവച്ചു സൂര്യ

സച്ചിനൊപ്പമുള്ള ചിത്രം പങ്കുവച്ചു സൂര്യ. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സൂര്യ ചിത്രം പങ്കുവച്ചത്. ‘ബഹുമാനവും സ്നേഹവും’, എന്നാണ് ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ.

മുംബൈയിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. എന്തിനാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.

സൂര്യ ഫോട്ടോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. നടിപ്പിൻ നായകനും മാസ്റ്റർ ബ്ലാസ്റ്ററും കണ്ടുമുട്ടി എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. നിരവധി പേർ ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ‘സൂര്യ 42’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *