‘മോമോ ഇൻ ദുബായ്’ യുടെ പ്രോമോ സോങ് റിലീസ് ചെയ്തു

ചിൽഡ്രൻസ് ഫാമിലി ചിത്രമായ ‘മോമോ ഇൻ ദുബായ്’ യുടെ പ്രോമോ സോങ് റിലീസ് ചെയ്തു.
നവാഗതനായ അമീൻ അസ്​ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇൻ ദുബായ്‌’ ഉടൻ പ്രദർശനത്തിനെത്തും.
അനു സിത്താര, അനീഷ് ജി മേനോൻ, ജോണി ആൻറണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ സക്കരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹല അൽ ഫഹദ് എന്നിവർ ചേർന്നാണ് ‘മോമോ ഇൻ ദുബായ്’ നിർമ്മിക്കുന്നത്.’ അമേരിക്ക ആയാലും ജപ്പാൻ ആയാലും മോമോ രാജ്യം വിടുകയാണ് ‘ എന്ന കുറിപ്പോടെയാണ് ‘മോമോ ഇൻ ദുബായ്‌’ യുടെ പോസ്റ്റർ റിലീസ് ചെയ്തത് .

സക്കരിയ, ആഷിഫ് കക്കോടി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണമെഴുതിയ ചിത്രത്തിൻറെ ഛായാഗ്രഹണം സജിത് പുരുഷു ആണ് നിർവഹിചിരിക്കുന്നത് . ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്ന ചിത്രം കൂടിയാണ് ‘മോമൊ എൻ ദുബായ്.

Leave a Reply

Your email address will not be published. Required fields are marked *