മോണ്‍സ്റ്ററായി ലാലേട്ടന്‍ തിരിച്ചെത്തുമോ ?

    കേരളക്കരയില്‍ ചരിത്രം കുറിച്ച പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ആരാധകര്‍ വലിയ പ്രതീക്ഷയാണ് മോണ്‍സ്റ്ററിന് നല്‍കിയിരിക്കുന്നത്.

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മോണ്‍സ്റ്റര്‍’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ ഒരു മാസ് ത്രില്ലറിന്റെ കെട്ടുമട്ടുമാണ് ട്രെയിലറിന് നല്‍കിയിരിക്കുന്നത്. കേരളക്കരയില്‍ ചരിത്രം കുറിച്ച പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ആരാധകര്‍ വലിയ പ്രതീക്ഷയാണ് മോണ്‍സ്റ്ററിന് നല്‍കിയിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ് കൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സിനിമ ആസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. പ്രഖ്യാപനം മുതല്‍ തന്നെ ചിത്രം വാര്‍ത്തകളിലിടം നേടുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമായിരിക്കും ലക്കി സിങ് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

ആറാട്ടിന് ശേഷം മോഹന്‍ലാലിന്റെ അടുത്ത തിയേറ്റര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍ . ആദ്യം ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന് ആയിരുന്നു റിപോര്‍ട്ടുകള്‍ പക്ഷെ പ്രേക്ഷകര്‍ ചിത്രം തീയേറ്ററില്‍ ആഗ്രഹിക്കുന്നു എന്നുള്ളത്‌കൊണ്ട് ദീപാവലി റിലീസ് ആയി ചിത്രം തീയേറ്ററില്‍ എത്തിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിദ്ദിഖ്, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എന്തായാലും ആറാട്ട് നല്‍കിയ ഷീണം മോണ്‍സ്റ്റര്‍ മാറ്റുമോ എന്നുള്ളത് കണ്ടറിയാം.

 

 

Leave a Reply

Your email address will not be published. Required fields are marked *