‘മിണ്ടിയും പറഞ്ഞും ‘ പ്രദർശനത്തിന് തയ്യാറാവുന്നു

അരുൺ ബോസിൻ്റെ സംവിധാനത്തെ ഉണ്ണിമുകുന്ദൻ നായകനാകുന്ന ‘മിണ്ടിയും പറഞ്ഞും ‘ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് തയ്യാറാവുന്നു. ഉണ്ണി മുകുന്ദനും അപർണ്ണ ബലമുരളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മിണ്ടിയും പറഞ്ഞും.

മൃദുൽ ജോർജും അരുൺ ബോസും ചേർന്നു തിരക്കഥ ഒരുക്കിയ ചിത്രം ‘മിണ്ടിയും പറഞ്ഞും ‘ പ്രദർശനത്തിന് തയ്യാറാകുന്നു. ‘സനല്‍’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത്. ലീന ആയി എത്തുന്നത് അപർണ ബലമുരളിയാണ്. ഉണ്ണി മുകുന്ദനും അപർണ്ണ ബലമുരളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.’ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

Leave a Reply

Your email address will not be published. Required fields are marked *