ഗായകൻ എം.ജി. ശ്രീകുമാറും ഭാര്യയും ഒരുമിച്ചുള്ള ചിത്രം വൈറൽ

ഗായകൻ എം.ജി. ശ്രീകുമാറും ഭാര്യയും ഒരുമിച്ചുള്ള ചിത്രം ഇപ്പോൾ വൈറൽ ആണ്. ഇരുവരും വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. ഫാസ്റ്റ് നമ്പറുകളും മെലഡി ഗാനങ്ങളും എല്ലാം ഒരുപോലെ വഴങ്ങുന്ന അദ്ദേഹത്തിന്റെ പാട്ടുകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവയാണ്. എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും.

ഇപ്പോഴിതാ പാരീസില്‍ വെക്കേഷന്‍ ആഘോഷത്തിലാണ് ശ്രീകുമാറും ഭാര്യയും. അവിടെനിന്നുളള ചിത്രങ്ങള്‍ ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈഫല്‍ ടവറിന് അടുത്ത് നിന്ന് എടുത്ത മനോഹര ചിത്രങ്ങളും രണ്ടുപേരുടെയും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി കമന്റുകളുമായി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *