എം ജി സോമൻ്റെ ഓർമകളിൽ നടൻ കമല ഹാസൻ

എം ജി സോമൻ്റെ ഓർമകളിൽ നടൻ കമല ഹാസൻ. എം.ജി.സോമൻ വിടവാങ്ങിയതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സ്മൃതി സായാഹ്നത്തിലായിരുന്നു കമലിന്റെ വികാരനിർഭരമായ അനുസ്മരണം.

മലയാള സിനിമയുടെ അതുല്യ നടനായിരുന്നു എം ജി സോമൻ. അദ്ദേഹം വേർപിരിഞ്ഞിട് 25 വർഷം തികയുന്ന വേളയിൽ ആ മഹാ നടനെ അനുസ്മരിക്കുകയാണ് നടൻ കമല ഹാസൻ. എൻ്റെ വല്യേട്ടൻ ആയിരുന്നു സോമൻ എന്നും അദ്ദേഹത്തിന്റെ പേരിൽ നടക്കുന്ന ഏത് ചടങ്ങിൽ പങ്കെടുക്കുന്നതും തനിക്കു കുടുംബകാര്യമെന്നും കമലഹാസൻ പറഞ്ഞു. എം ജി സോമന്റെ പേരിൽ നടന്ന സ്‌മൃതി സായാഹ്നത്തിലായിരുന്നു കമല ഹാസന്റെ വികാര നിർഭരമായ അനുഷ്‌മരണം. എം.ജി.സോമൻ ഫൗണ്ടേഷന്റെ അഞ്ചുലക്ഷം രൂപയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മന്ത്രി വി.എൻ.വാസവനിൽനിന്ന് കമൽഹാസൻ ഏറ്റുവാങ്ങി.സോമന്റെ സ്മരണ നിലനിർത്താൻ നല്ല നാടകക്കളരികളും മോഡൽ തിയേറ്ററും സ്ഥാപിക്കാൻ അവാർഡിനേക്കാൾ കൂടിയ തുക തിരിച്ചുനൽകാമെന്ന് കമൽഹാസൻ പറഞ്ഞു.

എം.ജി.സോമന്റെ പ്രതിഭയ്ക്കൊത്ത ആദരം മരണശേഷം അദ്ദേഹത്തിന് ലഭിച്ചോ എന്നത് സംശയമാണെന്ന് സ്മൃതി സായാഹ്നം ഉദ്ഘാടനംചെയ്ത് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.സോമന്റെ സ്മരണ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ സഹായം ഉണ്ടാകും. അടുത്ത ബജറ്റിൽ ഇതിനാവശ്യമായ തുക ഉൾപ്പെടുത്തും. എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *