മെറി ക്രിസ്‌മസിൻറെ ആദ്യ പോസ്റ്റർ

മെറി ക്രിസ്‌മസിൻറെ ആദ്യ പോസ്റ്റർ പുറത്തു വിട്ടു.

മക്കൾ സെൽവൻ വിജയ് സേതുപതിയും ബോളിവുഡ് താരം കത്രിന കൈഫും ഒരുമിക്കുന്ന ചിത്രമാണ് “മെറി ക്രിസ്ത്മസ് . ചിത്രത്തിൻറെ ആദ്യ പോസ്റ്റർ പുറത്തു വിട്ടു. “കമിങ് സൂൺ” എന്ന കുറിപ്പോടെ വിജയ് സേതുപതിയാണ് പോസ്റ്റർ പ്രേക്ഷകർക്കായി പങ്കുവെച്ചത്. സിനിമ ക്രിസ്ത്മസിനു റിലീസ് ചെയ്യാനാണ് തീരുമാനിച്ചത് എന്നാൽ ഒരു ട്വിസ്റ്റ് ഉണ്ട് . തീയേറ്ററിൽ കാണാം എന്ന് കത്രീന കൈഫും കുറിച്ചു.

ശ്രീറാം രാഘവാണ് മെറി ക്രിസ്മസിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
രമേശ് തൗരാണി, സഞ്ജയ് റോട്രേ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ഹിന്ദി, തമിഴ്, എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2023ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
DSP, ജെല്ലിക്കെട്ട് , ബസവ, എന്നിവയാണ് വിജയ് സേതുപതിയുടെ പുതിയ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *