” മേപ്പാടി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

” മേപ്പാടി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മൂൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം മണി നിർവ്വഹിക്കുന്നു.

തുടി, ദി ഡാർക്ക്‌ സീക്രെട്ട് എന്നി ചിത്രങ്ങൾക്ക് ശേഷം ജോമോൻ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “മേപ്പാടി”. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി.മൂൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ഷിബു സി ആർ,രമണി രാജേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന. ചിത്രത്തിൽ വിവേക് വിശ്വം,സന്തോഷ്‌ കിഴറ്റൂർ,വിനോദ് കോവൂർ,ഉണ്ണി രാജ്, ഡോക്ടർ ദീപ
തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
രഞ്ജിത്ത് അടിയോടി തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മണി നിർവ്വഹിക്കുന്നു.സംഗീതം-ജയ കാർത്തി, എഡിറ്റർ-മണി.
പ്രൊഡക്ഷൻ കൺട്രോളർ-ഫെബിൻ അങ്കമാലി,മേക്കപ്പ്-റെസ്സി,പീയൂഷ് പുരുഷു, വസ്ത്രാലങ്കാരം-നിസ്സി മാത്യു.ആക്ഷൻ-ബ്രൂസിലി രാജേഷ്.
കണ്ണൂർ കാസറഗോഡ് ജില്ലകളിലായി ജനുവരിയിൽ ചിത്രികരണം ആരംഭിക്കുന്നു.
പി ആർ ഒ – എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *