നടി മീര നന്ദന് നേരെ സൈബർ ആക്രമണം

നടി മീര നന്ദന് നേരെ സൈബർ ആക്രമണം. മീര നന്ദൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ താഴെയാണ് മോശം കമൻറ്കൾ പ്രത്യക്ഷപ്പെട്ടത്.

2008ൽ പുറത്തിറങ്ങിയ “മുല്ല” എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകളിൽ ഇടം പിടിച്ച നടിയാണ് മീര നന്ദൻ. ദിലീപിന്റെ നായികയായി ആയിരുന്നു മീരയുടെ അരങ്ങേയറ്റം ടെലിവിഷൻ ഷോകളിലൂടെ അവതാരകയായി എത്തി പിന്നീട് ബിഗ് സ്ക്രീനിൽ നായികയായി സജീവമായ നടി ഇപ്പോൾ സിനിമ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. മീര നന്ദൻ നിലവിൽ ദുബായിൽ റേഡിയോ ജോക്കി ആണ്.

കഴിഞ്ഞ ദിവസം മീര പങ്കു വെച്ച ഒരു വീഡിയോ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടിക്ക് നേരിടേണ്ടി വരുന്നത്. ലുലു മാളിൽ രാത്രികാല ഷോപ്പിംഗിനെ കുറിച്ചായിരുന്നു വീഡിയോ. വിഡിയോയിൽ നടി ധരിച്ചിരുന്നത് ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു. ഇത് ഒരു വിഭാഗം സദാചാരവാദികളെ പ്രകോപിതരാക്കുകയായിരുന്നു.

വളരെ മോശമായ കമൻറെകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. “പാൻറ് വാങ്ങൂ ” “പാൻറ് ഇടൂ ” പാവാട ഇടാൻ മറന്നോ ” ലുലുവിൽ നിന്ന് ആദ്യം പാൻറ് വാങ്ങൂ ” എന്നിങ്ങനെ കമന്റുകളും അതിലും മോശമായ കമന്റുകളുമാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

എന്നാൽ വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മീര നന്ദന് പിന്തുണ നൽകുന്നവരെയും കമന്റ് ബോക്സിൽ കാണാം. എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് മീരയുടെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് പലരും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *