ലക്ഷങ്ങള്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനല്‍ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി നടി മീനാക്ഷി

ലക്ഷങ്ങള്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനല്‍ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി നടി മീനാക്ഷി അനൂപ്. തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കിയെന്നും മീനാക്ഷിയും കുടുംബവും ആരോപിക്കുന്നു. മീനാക്ഷി അനൂപ് എന്ന പേരില്‍ പുതിയ ചാനല്‍ തുടങ്ങിയ മീനാക്ഷി ഈ ചാനലിലൂടെയാണ് താന്‍ പറ്റിക്കപ്പെട്ട കഥ തുറന്നുപറഞ്ഞത്.
vo
യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇമെയില്‍ ഐഡിയും പാസ്വേര്‍ഡുമെല്ലാം ഉണ്ടാക്കിയത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സും ആയി. അവര്‍ തന്നെയാണ് വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ലെന്നും മീനാക്ഷിയും കുടുംബവും പറയുന്നു. വിഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ നല്ലൊരു ഭാഗവും അവര്‍ തന്നെയാണ് എടുത്തത്. ആദ്യമൊക്കെ സാരമില്ല എന്നുകരുതി നിന്നു. പക്ഷേ ഇപ്പോള്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മീനാക്ഷിയുടെ പിതാവ് അനൂപ് പറയുന്നു. വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ പാര്‍ട്ണര്‍ഷിപ്പില്‍ വിഡിയോ തുടങ്ങാവൂ എന്നും ഇവര്‍ പറയുന്നു.

”ഞങ്ങള്‍ മാക്സിമം ക്ഷമിച്ചു, പോട്ടെ എന്ന് വച്ചതാണ്, ഒരു ലക്ഷം രൂപ എവിടെ നിന്നെങ്കിലും കിട്ടിയാല്‍ അതിന്റെ ഒരു ചെറിയ പങ്കാണ് നമ്മള്‍ക്ക് കിട്ടിയത്. ടിഡിഎസ് ഒന്നും ഇത് വരെയും അവര്‍ അടച്ചിരുന്നില്ല. നിയമപരമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. കോട്ടയം എസ്പി ഓഫിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ചേര്‍ത്താണ് നമ്മള്‍ കേസ് കൊടുത്തിരിക്കുന്നത്. പല പല സ്ഥലത്തും ഇവര്‍ക്ക് എതിരെ കേസ് ഉണ്ടെന്നു കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണ്.

ഇതൊക്കെ നടത്തുന്നവര്‍ ചിന്തിക്കുക, വിശ്വാസമുള്ള ആളുകളുടെ ഒപ്പം നിന്നിട്ട് വേണം ഇതിനൊക്കെ ഇറങ്ങി തിരിക്കാന്‍. ഈ സാധനം ഒരു ദിവസം അവര്‍ പ്രൈവറ്റ് ആക്കിയാല്‍ പണി പാളും. സെലിബ്രിറ്റി ഇമേജ്, അല്ലെങ്കില്‍ ആളുകള്‍ക്ക്പ്രിയപ്പെട്ട ഒരാളെ ആണ് അവര്‍ ഉപയോഗിക്കുന്നത്. നമ്മള്‍ കുടുംബമായി തുടങ്ങിയ സമയത്ത് എല്ലാവര്‍ക്കും നല്ല സന്തോഷം ആയിരുന്നു. ഇവര്‍ ഓരോന്ന് ചെയ്യുന്നത് കണ്ടിട്ട് ഞങ്ങള്‍ ചോദിക്കുന്ന സമയത്തും അവര്‍ സമ്മതിച്ചില്ല. നമ്മള്‍ക്ക് ആദ്യം തന്നെ കാര്യങ്ങള്‍ മനസിലായതാണ്. ഒരു ആത്മാര്‍ഥത ഇല്ലാത്തവര്‍ ആണ് എന്ന്.

ഞങ്ങള്‍ വളരെ സന്തോഷത്തോടെയാണ് ആ ചാനല്‍ തുടങ്ങിയത്. ഞങ്ങള്‍ ലീഗലി മുന്‍പോട്ട് പോകുന്നതിനു മുന്‍പ് തന്നെ ആ ചാനല്‍ നമ്മള്‍ക്ക് തിരികെ തരുമെന്ന് പ്രതീക്ഷിച്ചു. അവര്‍ അതും ചെയ്തില്ല കംപ്ലീറ്റ് പ്രൈവറ്റ് ആക്കി കളഞ്ഞു. എന്തോ കുഴപ്പം ഉണ്ട് എന്ന് ആളുകള്‍ പറയുമ്പോളും നമ്മള്‍ വിശ്വസിച്ചില്ല. മുന്‍ ചാനലില്‍ ഞങ്ങള്‍ ഒരു പ്രാക്ടീസ് ചെയ്തു എന്ന് വേണമെങ്കില്‍ പറയാം. എന്റെ പേരില്‍ കിട്ടിയിരിക്കുന്ന പ്‌ളേ ബട്ടണ്‍ വരെ അവര്‍ കൊണ്ട് പോയി. നമ്മുടെ ചാനലില്‍ നിന്ന് എന്ത് കിട്ടിയാലും അവര്‍ എടുക്കുന്ന രീതി ആയിരുന്നു, ഇനി ആരും പറ്റിക്കപ്പെടരുത്.”-മീനാക്ഷിയും കുടുംബവും പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണി’, ‘ഒപ്പം’ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് മീനാക്ഷി അനൂപ്. ചാനല്‍ റിയാലിറ്റി ഷോകളുടെ അവതാരികയായും മീനാക്ഷി തിളങ്ങിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *