മീന സിനിമമേഖലയില്‍ എത്തിയിട്ട് നാല്‍പ്പതു വര്‍ഷങ്ങള്‍

തെന്നിന്ത്യയിലെ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ട നടിയായ മീന സിനിമമേഖലയില്‍ എത്തിയിട്ട് നാല്‍പ്പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി തമിഴില്‍ മീന അറ്റ് 40 എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. രജനികാന്ത് ആയിരുന്നു ഷോയില്‍ വിശിഷ്ടാതിഥിയായി എത്തിയത്.

ഇതാദ്യമായാണ് ഒരു നായികയ്ക്കുവേണ്ടി ഇത്രയും വലിയൊരു പരിപാടി തമിഴകത്ത് അരങ്ങേറുന്നത്. ഖുശ്ബു, ജീവ, ബോണി കപൂര്‍, ശരത് കുമാര്‍, രാധിക ശരത് കുമാര്‍, ശങ്കര്‍, റോജ, പ്രഭുദേവ, സ്നേഹ, പ്രസന്ന,പൂര്‍ണിമ ഭാഗ്യരാജ് തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

മീന അഭിനയിച്ച് ആദ്യം റിലീസ് ചെയ്ത ചിത്രത്തിലെ നായകന്‍ രജനികാന്തായിരുന്നു. അന്ന് ആറു വയസ്സായിരുന്നു മീനയുടെ പ്രായം. പിന്നീട് മുത്തു അടക്കമുള്ള സിനിമകളില്‍ മീനയുടെ നായകനായി. മീനയ്ക്കൊപ്പമുളള അനുഭവങ്ങള്‍ അദ്ദേഹം വേദിയില്‍ പങ്കുവച്ചു. അതിനിടയില്‍ മീനയുടെ മകള്‍ നൈനികയുടെ ഫാന്‍ മൊമന്റും അതേവേദിയില്‍വച്ച് നടന്നു. സൂപ്പര്‍സ്റ്റാറിന്റെ ഒരു ഉമ്മയായിരുന്നു നൈനികയുടെ വലിയ ആഗ്രഹം. സ്റ്റേജില്‍വച്ച് രജിനിയോട് നൈനിക ഇക്കാര്യം പറഞ്ഞു. ഉടന്‍ തന്നെ നൈനികയെ ചേര്‍ത്തുപിടിച്ച് ഉമ്മ നല്‍കുയായിരുന്നു രജനി.

ഈ നിമിഷം തനിക്ക് ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് അച്ഛനെയും ഭര്‍ത്താവിനെയുമാണെന്ന് മീന ചടങ്ങില്‍ പറഞ്ഞിരുന്നു. ചടങ്ങിന്റെ പ്രമൊ വിഡിയോ പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, കങ്കണ റണൗട്ട്, മഞ്ജു വാരിയര്‍ തുടങ്ങിയവര്‍ വിഡിയോ സന്ദേശം വഴിയും മീനയ്ക്ക് ആശംസകളറിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *