എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിൽ രഞ്ജിത് സിനിമയാക്കുന്നു; സന്തോഷത്തോടെ എം മുകുന്ദൻ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിൽ വെച്ച് എം.മുകുന്ദൻറെ “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ” എന്ന കൃതി സിനിമയാക്കുന്ന വാർത്ത സാംസ്കാരിക വകുപ്പ് മന്ത്രി വി.ൻ വാസവൻ പ്രഖ്യാപിച്ചു . സംവിധായകൻ രഞ്ജിത്താണ് മുകുന്ദന്റെ നോവൽ സിനിമയാക്കുന്നത്. വാസവന്റെ വെളിപ്പടുത്തലിനോട് മുകുന്ദന്റെയും രഞ്ജിത്തിന്റേയും പ്രതികരണങ്ങൾ ശ്രദ്ധേയമായി.

“മയ്യഴിപ്പുഴയുടെ തീരങ്ങളിൽ” താൻ വായിച്ചിട്ടുള്ള ഏറ്റവും നല്ല കൃതിയാണ്. ആ നോവൽ അഭ്രപാളിയിലേക്ക് പ്രതിഭാശാലിയായ സംവിധായകൻ രഞ്ജിത് കൊണ്ടുവരുന്നു . കേശവന്റെ വിലാപം, പ്രവാസി, ഡൽഹി എന്നീ സൃഷ്‌ടികൾ മലയാളിയുടെ മലയാളിയുടെ മനസ്സിൽ സ്നേഹവും ആരാധനയും കൊണ്ടുവരുന്നു. നോവൽ ചലച്ചിത്രമാകുമ്പോൾ എല്ലാവരും സന്തോഷിക്കും. അതുകൊണ്ട് ഈ ചടങ്ങിൽ എല്ലാവരും സന്തോഷിക്കും. ഈ രണ്ടു പേരയും അഭിനന്ദിക്കുന്നതായും വാസവൻ പറഞ്ഞു .

മയ്യഴിപ്പുഴ സിനിമയാക്കുന്ന കാര്യം മന്ത്രി പ്രഖ്യാപിക്കുമെന്ന് വിചാരിച്ചില്ല . മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിച്ചിട്ടുള്ള എല്ലാവരുടെയും മനസ്സിൽ ഒരു സിനിമയുണ്ടാവും അതിനെ തൃപ്തിപെടുത്തുക വലിയ ടാസ്ക് ആണ്. മുകുന്ദേട്ടൻ കൂടെയുണ്ടാവും നിങ്ങളുടെ അനുഗ്രഹവും വേണം- രഞ്ജിത് പറഞ്ഞു

രഞ്ജിത് ക്ഷണിച്ചിട്ടാണ് ഞാൻ ഇവിടെ വന്നത് . ഈ ഗ്ളാമർ ലോകത്തേക്ക് ഞാനില്ല എന്ന് പറഞ്ഞതാണ് പക്ഷെ വന്നത് നന്നായി . ”മയ്യഴിപ്പുഴയുടെ തീരങ്ങളിൽ” സിനിമയാക്കുന്ന നല്ല വാർത്തയുമായിട്ടാണ് ഞാൻ മാഹിയിലേക്ക് തിരിച്ചു പോകുന്നത് സന്തോഷത്തോടെ മുകുന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *