അർജുൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ

ആക്ഷൻ കിങ് അർജുൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ. ഇന്നലെ ബാംഗ്ലൂരിൽ നടന്ന മാർട്ടിൻ എന്ന സിനിമയുടെ ട്രൈലെർ ലാഞ്ച് വേദിയിൽ വച്ചായിരുന്നു ഈ പ്രഖ്യാപനം.

മോഹൻ ലാലുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ തിരക്ക് കാരണമാണ് മറ്റു കാര്യങ്ങളിലേക്ക് കടക്കാത്തതെന്നും അർജുൻ വ്യക്തമാക്കി.

പാൻ ഇന്ത്യൻ പ്രെസ്സ് മീറ്റ് ആയതിനാൽ തെലുങ്ക് മലയാളം തമിഴ് കന്നഡ ഹിന്ദി എന്നിവിടങ്ങളിൽ നിന്ന് മാധ്യമ പ്രവർത്തകരും പങ്കെടുടുത്തു. കേരളത്തെ പ്രതീനീകരിച്ച ഹൈദർ അലിയുടെ ചോദ്യത്തിനായിരുന്നു അർജുന്റെ മറുപടി

മാർട്ടിൻ എന്ന പാൻ ഇന്ത്യൻ സിനിമയുടെ കഥയും അർജുനാണ് എഴുതിയിരിക്കുന്നത്. ചിരഞ്ജീവി സർജയുടെ സഹോദരൻ ദ്രുവ സർജയാണ് നായകൻ. ആക്ഷൻ ത്രില്ലെർ സിനിമയാണ് മാർട്ടിൻ.

Leave a Reply

Your email address will not be published. Required fields are marked *