“മണ്ണ് ” എന്ന മലയാളം ഡോക്യുമെന്ററി സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ സൈന പ്ലേ ഒടിടി യിലൂടെ റിലീസായി

നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ “മണ്ണ് ” എന്ന മലയാളം ഡോക്യുമെന്ററി സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ സൈന പ്ലേ ഒടിടി യിലൂടെ റിലീസായി.രാംദാസ് കടവല്ലൂർ സംവിധാനം നിർവഹിക്കുന്നു.

മൂന്നാറിലെ ചായത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ ‘പെമ്പിളൈ ഒരുമൈ ‘ സമരവും അനുബന്ധ വിഷയങ്ങളുമാണ് അവതരിപ്പിക്കുന്നത്.
ബംഗ്ളാദേശിൽ നടന്ന ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഈ സിനിമ , തിരുവനന്തപുരത്ത് കേരള ചലച്ചിത്ര അക്കാദമിയുടെ നടന്ന പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെൻ്ററി ചലച്ചിത്ര മേളയിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കാഠ്മണ്ഡുവിൽ നടന്ന നേപ്പാൾ കൾച്ചറൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച മനുഷ്യാവകാശ സിനിമക്കുള്ള പ്രത്യേക ജൂറി പുരസ്കാരം, സൈൻസ് ചലച്ചിത്രോത്സവത്തിൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നൽകുന്ന മികച്ച മലയാളം ഡോക്യുമെൻററി സിനിമക്കുള്ള പുരസ്കാരം,നേപ്പാൾ – അമേരിക്ക ഇൻറർനാഷണൽ ഫിലിം ഫസ്റ്റിവലിൽ ജൂറി പുരസ്കാരം എന്നിവ നേടിയ ‘മണ്ണ്’ , അമേരിക്ക , സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ചലച്ചിത്രോത്സവങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ചലച്ചിത്രോത്സവങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകമാധ്യമങ്ങളിൽ ഉൾപ്പെടെ സിനിമയെ പറ്റി ശ്രദ്ധേയമായ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകപ്രശസ്ത സർവകലാശാലകളിൽ ഒന്നായ മാഡിസണിലെ വിസ്കോസിൻ സർവകലാശാലയിൽ നടന്ന 49-മത് സൗത്തേഷ്യൻ വാർഷിക കോൺഫറൻസിലേക്ക് പ്രത്യേക പ്രദർശന ക്ഷണവും ഈ സിനിമക്ക് ലഭിച്ചിരുന്നു.
ഛായാഗ്രഹണം- പ്രതാപ് ജോസഫ്,
എഡിറ്റിങ്ങ്- ആനന്ദ് പൊറ്റെക്കാട്ട് , സൗണ്ട് ഡിസൈൻ- ഷൈജു എം,സംഗീതം- പി ആർ സുനിൽ കുമാർ,ആലാപനം-
സി ജെ കുട്ടപ്പൻ, പബ്ളിസിറ്റി ഡിസൈൻ- ദിലീപ് ദാസ്. സിലിക്കൺ മീഡിയയുടെ ബാനറിൽ ഫിലിമോക്രസി ഫൗണ്ടേഷൻ , പെയ്സ് ട്രസ്റ്റ് , ക്ളോൺ സിനിമ ആൾട്ടർനേറ്റീവ് എന്നിവയുടെ സഹായത്തോടെ, ക്രൗഡ് ഫണ്ടിംങിലൂടെയാണ് സിനിമയുടെ നിർമ്മാണം പൂർത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *