പ്രായം വെറും നമ്പർ ആണെന്ന് തെളിയിച്ചു മഞ്ജുവിന്റെ അമ്മ

പ്രായം വെറും നമ്പർ ആണെന്ന് തെളിയിച്ചു മഞ്ജുവിന്റെ അമ്മ. അമ്മയുടെ അരങ്ങേറ്റ വിവരം പങ്കുവച്ച് മഞ്ജു വാര്യർ. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് മഞ്ജു വിവരം പങ്കുവച്ചത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാരിയർ. താരം സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ തന്നെ പങ്ക് വയ്ക്കുന്ന ഓരോ പോസ്റ്റും വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ ചർച്ച ചെയ്തപ്പെടുന്നത് മഞ്ജു വാര്യരുടെ അമ്മ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച സന്തോഷ വാർത്തയാണ്. മഞ്ജു വാര്യർ ഫേസ്ബുക്കിലൂടെയാണ് ഈ വാർത്ത പങ്കുവച്ചത്. അമ്മ തനിക്ക് നൽകുന്ന സപ്പോർട്ടിനെ കുറിച്ച് മഞ്ജു പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്.

അമ്മയുടെ അരങ്ങേറ്റ വിവരം പങ്കുവച്ച് ഹൃദ്യമായ കുറിപ്പും മഞ്ജു വാര്യർ പങ്കുവച്ചു. ‘അമ്മേ, നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നു, നിങ്ങളില്‍ അതിയായി അഭിമാനിക്കുന്നു’, എന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്.

ഒപ്പം മോഹിനിയാട്ടം അവതരിപ്പിക്കുന്ന അമ്മയുടെ ഫോട്ടോസും മഞ്ജു പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ​ഗിരിജയ്ക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അടുത്ത് ഗിരിജ കഥകളിയിലും അരങ്ങേറ്റം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *