രജനികാന്തും മണി രത്നവും 31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു

    പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ഓഡിയോ ലോഞ്ച് രജനികാന്ത് അതിഥിയായി എത്തുകയും അദ്ദേഹം ദളപതി സിനിമയുടെ സെറ്റില്‍ നടന്ന വിഷയങ്ങള്‍ സ്റ്റേജില്‍ സംസാരിക്കുകയും ചെയ്തിരുന്നു.  പൊന്നിയിന്‍ സെല്‍വന്‍ 2 ശേഷം മാത്രമേ ഈ രജനി മണിരത്നം ചിത്രം തുടങ്ങുകയുള്ളു.

ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നിറഞ്ഞാടി തുടങ്ങിട്ട് 4 പതിറ്റാണ്ടായിരിക്കുന്നു. രജനി ഒരുപാട് മുന്‍നിര സംവിധായകര്‍ക്ക് ഒപ്പം സിനിമ ചെയ്തിട്ടുണ്ടെങ്കിലും മണിരത്നം രജനി കൂട്ട്‌കെട്ട് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1991 ദളപതി എന്ന ചിത്രത്തില്‍ ആയിരുന്നു ഈ കൂട്ട്‌കെട്ട് പ്രേക്ഷകര്‍ അറിഞ്ഞതും ഇഷ്ട്ടപെട്ടതും ദളപതി ഇന്ത്യ ഒട്ടാകെ വലിയ വിജയം നേടിയ ചിത്രമായിരുന്നു. അതില്‍ രജനികാന്ത് കാഴ്ചവെച്ചിരിക്കുന്ന അഭിനയം അദ്ദേഹം അതുവരെ ചെയ്യാതെ തരത്തില്‍ ഉള്ള കഥാപാത്രമായിരുന്നു. പക്ഷെ മണിരത്നം അദ്ദേഹത്തെ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്ന് മികച്ചതാക്കി എന്ന് തന്നെ പറയാം.

മലയാളത്തില്‍ നിന്ന് മമ്മൂട്ടി, ശോഭന, മനോജ് കെ ജയന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രവും വളരെ ശക്തമായ ഒന്നായിരുന്നു. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് അതിന്റെ ഇടയിലാണ് ഇങ്ങനെ ഒരു വാര്‍ത്ത ജനങ്ങളിലേക്ക് എത്തിയത്.മാത്രവുമല്ല പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ഓഡിയോ ലോഞ്ച് രജനികാന്ത് അതിഥിയായി എത്തുകയും അദ്ദേഹം ദളപതി സിനിമയുടെ സെറ്റില്‍ നടന്ന വിഷയങ്ങള്‍ സ്റ്റേജില്‍ സംസാരിക്കുകയും ചെയ്തിരുന്നു.  പൊന്നിയിന്‍ സെല്‍വന്‍ 2 ശേഷം മാത്രമേ ഈ രജനി മണിരത്നം ചിത്രം തുടങ്ങുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *