ഏജൻ്റിലെ ആദ്യ ഗാനം മല്ലി മല്ലി പുറത്തിറങ്ങി

മമ്മൂട്ടി – അഖിൽ അക്കിനേനി ചിത്രം ഏജൻ്റിലെ ആദ്യ ഗാനം മല്ലി മല്ലി പുറത്തിറങ്ങി. ഏപ്രിൽ 28 ന് ചിത്രം തിയേറ്ററുകളിൽ എത്തും

മെഗാ സ്റ്റാർ മമ്മൂട്ടിയും യംഗ് ആൻഡ് ഡൈനാമിക് ഹീറോ അഖിൽ അക്കിനേനിയും സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡിയും ഒന്നിക്കുന്ന ചിത്രമായ ഏജന്റ് തിയേറ്ററിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ഏപ്രിൽ 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ഇപ്പൊൾ ഏജൻ്റിലെ “മല്ലി മല്ലി” എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂൽ എല്ലൂരണ് ചിത്രത്തിൻറെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *