മമ്മൂട്ടിക്കെതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രംഗത്ത വന്നത് വിവാദമാകുന്നു

തിരുവനന്തപുരം: മമ്മൂട്ടിക്കെതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രംഗത്ത വന്നത് വിവാദമാകുന്നു.നൻപകൽ നേരത്തു മയക്കത്തിന് തിയേറ്ററിൽ ആളുണ്ടാകില്ലെന്ന സൂചന നൽകി ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ രഞ്ജിത്ത് നടത്തിയ പ്രസംഗം മമ്മൂട്ടിയുടെ സിനിമ പരാജയപ്പെടുത്തണമെന്ന ആഹ്വാനമായി. ചലച്ചിത്രമേളയിൽ ലിജോ ജോസ്- മമ്മൂട്ടി ചിത്രത്തിന് സ്വീകാര്യത ഇല്ലാതാക്കാൻ മനപ്പൂർവം ശ്രമം നടന്നെന്ന് ആരോപണം ശരിവെക്കുന്നതാണ് രഞ്ജിത്തിന്റെ പ്രസംഗം.നൻപകൽ നേരത്തെ മയക്കം പ്രേക്ഷകർ മികച്ച ചിത്രമായി ചലച്ചിത്രമേളയിൽ തിരഞ്ഞെടുത്തിരുന്നു.

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവാർഡ് പ്രഖ്യാപന വേദിയിലായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ വിവാദ പരാമർശം. തിയേറ്ററിൽ റിലീസ് ചെയ്യുമ്പോൾ മമ്മൂട്ടിയുടെ സിനിമ കാണാൻ എത്ര പേർ വരുമെന്ന് കാണാം. ഇവിടെ തിരക്കുണ്ടായതെങ്ങനെയെന്നറിയാം. എന്നെ കൂകാൻ ഇവിടെ ചിലരെത്തിയിട്ടുണ്ട്. കൂകൽ തനിക്ക് പുത്തരിയല്ല . കൂകാൻ ചിലർ ഒരുങ്ങി ഇറങ്ങിയിട്ടുണ്ടെന്ന് മാധ്യപ്രവർത്തകരായ സുഹൃത്തുക്കൾ വിളിച്ച് അറിയിച്ചിട്ടുണ്ട്. മമ്മൂട്ടി ഫാൻസിനെ ഉദ്ദേശിച്ചുള്ള രഞ്ജിത്തിന്റെ ഈ പരാമർശങ്ങളാണ് വിവാദമായിട്ടുള്ളത്.

അതേസമയം ലിജോ ജോസ് മമ്മൂട്ടി ചിത്രമായ നൻപകൽ നേരത്തെ മയക്കത്തിന് വലിയ കാത്തിരിപ്പായിരുന്നു ഡെലിഗേറ്റുകൾക്കിടയിൽ . മൂന്ന് ഷോയിലും നിരവധി പേർക്ക് സീറ്റ് കിട്ടിയില്ല. മറ്റൊരു ഷോയ്ക്കുള്ള ശ്രമങ്ങളും ഉണ്ടായില്ല. സിനിമ കാണാൻ കഴിയാതെ നിരാശരായി മടങ്ങിയവരാണ് അധികവും. വലിയ പ്രതിഷേധവും ഉണ്ടായി പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്ന നടപടിയുമുണ്ടായി. മത്സരചിത്രങ്ങൾക്കിടയിൽ ഏറ്റവും മികച്ച ചിത്രമായി പ്രേക്ഷകർ തെരഞ്ഞെടുത്തത് നൻപകൽ നേരത്തു മയക്കമെന്ന മമ്മൂട്ടി ചിത്രമാണ്. ‘ പ്രേക്ഷകർ തെരഞ്ഞെടുത്ത ചിത്രത്തിന് നിലവാരമില്ലെന്നും തിയേറ്ററിൽ ആരും ചിത്രം കാണാനിടയില്ലെന്നുമാണ് ചെയർമാൻ രഞ്ജിത്തിന്റെ പരാമർശം

Leave a Reply

Your email address will not be published. Required fields are marked *