മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ക്യാമ്പയിനില്‍ ഭാഗമായി നടന്‍ മമ്മൂട്ടിയും

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ക്യാമ്പയിനില്‍ ഭാഗമായി നടന്‍ മമ്മൂട്ടിയും. ഇതുമായി ബന്ധപ്പെട്ട പുതിയ ബോധവത്ക്കരണ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍. ഡ്രൈവിംഗ് സുഗമമാക്കി സംഘര്‍ഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി വീഡിയോയില്‍ പറയുന്നു.

‘പരസ്പര സഹകരണമില്ലാത്ത റോഡ് ഉപയോഗത്തിലൂടെ ഡ്രൈവിംഗ് വളരെ മാനസിക പിരിമുറുക്കം ഉള്ളതായി മാറ്റിയിട്ടുണ്ട്. നമ്മള്‍ മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം, അവരുടെ നന്മയെ അംഗീകരിക്കാന്‍ സാധിച്ചാല്‍, അവര്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ കുറച്ചു കൂടി സംഘര്‍ഷം ഇല്ലാതെ ആകും. ഡ്രൈവിംഗ് സുഗമമാകും. ഡ്രൈവിംഗ് സുഗമമാക്കുക. സംഘര്‍ഷം ഒഴിവാക്കുക. മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുക. അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക. അതാണ് സംസ്‌കാരം. സംസ്‌കാരം ഉള്ളവരായി മാറുക’, എന്നാണ് മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *