മമ്മൂട്ടിയുടെ മൈക്കിൾ എന്ന കഥാപാത്രം മലയാളിമനസ്സിൽ ഇടം പിടിച്ചിട്ട് ഒരു വർഷം

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ ഒന്നായിരുന്നു ഭീഷ്മ പർവ്വം. മമ്മൂട്ടിയുടെ മൈക്കിൾ എന്ന കഥാപാത്രം മലയാളിമനസ്സിൽ ഇടം പിടിച്ചിട്ട് ഒരു വർഷം. ചിത്രത്തിൻറെ എക്സ്ക്ലൂസീവ് സ്റ്റില്‍ മമ്മൂട്ടി പുറത്തുവിട്ടു.

കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അമല്‍ നീരദ്- മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്‍മ പര്‍വ്വം. ബിഗ് ബി എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ചിത്രത്തിന് കൊടുത്തത്. പ്രേക്ഷകപ്രതീക്ഷകള്‍ക്ക് ഒപ്പം എത്തിയതോടെ മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിക്കുകയും ചെയ്തു ഭീഷ്‍മ പര്‍വ്വം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. റിലീസിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തിന്‍റെ ഒരു എക്സ്ക്ലൂസീവ് സ്റ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍.
entertainment desk youtalk \

Leave a Reply

Your email address will not be published. Required fields are marked *