‘മാളികപ്പുറ’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘മാളികപ്പുറ’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 30ന് തിയറ്ററുകളിൽ എത്തും. ഉണ്ണി മുകുന്ദൻ തന്നെയാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്.

നവാഗതനായ വിഷ്ണു ശങ്കറിൻ്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം.ചിത്രത്തിൻ്റെ റിലീസിംഗ് തീയതി പ്രഖ്യപിച്ചു. ഡിസംബർ 30 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു നാരായണൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
അതേസമയം, ഷെഫീക്കിന്‍റെ സന്തോഷം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ തന്നെയാണ് ഉണ്ണി അവതരിപ്പിച്ചത്.മേപ്പടിയാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *