നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. തേജസ്സ് ജ്യോതിയാണ് വരൻ. തീര്‍ത്തും സര്‍പ്രൈസായി തന്‍റെ യൂട്യൂബിലെ വീഡിയോയിലൂടെയാണ് മാളവിക വരനെ പരിചയപ്പെടുത്തിയത്.

നായികാ നായകനിലൂടെ പ്രിയ താരമായി മാറിയ നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്. തേജസ്സ് ജ്യോതിയാണ് വരൻ. ഒരേ ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും ബിഗ് സ്‌ക്രീനിൽ എത്തിയത്. യൂട്യൂബിലൂടെ വീഡിയോ പങ്കു വെച്ചായിരുന്നു മാളവിക താങ്കളുടെ വിവാഹവാർത്ത അറിയിച്ചത്.

തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്. തന്‍റെ പെണ്ണുകാണല്‍ ചടങ്ങ് പകര്‍ത്തുന്ന വീഡിയോയിലാണ് അപ്രതീക്ഷിതമായി മാളവിക തന്‍റെ വരനെ പരിചയപ്പെടുത്തുന്നത്.

റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു. ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തി. എല്ലാവരും പ്രാർഥിക്കണമെന്ന് മാളവിക വീഡിയോയില്‍ പറയുന്നു.

റിയാലിറ്റി ഷോ കഴിഞ്ഞ് തട്ടിൻപുറത്ത് അച്യുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം ഞാൻ ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം. റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി ചെല്ലുന്നത് .–തേജസ് വിവാഹം സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *