മാളവികയുടെ പിറന്നാളിന് കാളിദാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ വൈറല്‍

മാളവികയുടെ പിറന്നാളിന് സഹോദരനായ കാളിദാസ് ജയറാം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചൊരു വിഡിയോയാണ് ഇപ്പോള്‍ വൈറല്‍. കുട്ടികളായ കാളിദാസിനെയും മാളവികയെയും വിഡിയോയില്‍ കാണാം. അഭിമുഖം നീണ്ടുപോവുന്നതിനു അനുസരിച്ച് അസ്വസ്ഥയാവുന്ന കുട്ടി മാളവികയുടെ മുഖഭാവങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്.

ഈ വിഡിയോ ഇവിടെ പോസ്റ്റ് ചെയ്തതിന് മാളവികയ്ക്ക് തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും എന്ന ആമുഖത്തോടെയാണ് കാളിദാസ് പിറന്നാള്‍ കുറിപ്പ് ആരംഭിക്കുന്നത്.ജയറാമിന്റെയും പാര്‍വതിയുടെയും പഴയൊരു അഭിമുഖത്തിനിടെ പകര്‍ത്തിയ വിഡിയോ ആണിത്. കാളിദാസിന്റെ രസകരമായ പിറന്നാള്‍ ആശംസ ഇങ്ങനെ:”ഇന്ന് നിന്റെ പിറന്നാളാണ്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് എന്നെ കൊലപ്പെടുത്താന്‍ നീ വിചാരിക്കുന്നുണ്ടാകാം എന്നെനിക്കറിയാം, എന്നാല്‍ നിന്റെ സ്വാഭാവികമായ ചങ്കൂറ്റവും തെമ്മാടി സ്വഭാവവും ഞാന്‍ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് പറയാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നു. ഈ വിഡിയോയില്‍ അത് വ്യക്തമായി കാണാം. എല്ലാത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു ഒരു ദിവസം നീ ഇഷ്ടപ്പെടുന്നത് ചെയ്ത് ലോകം കീഴടക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു! ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വിഡിയോയെ നിങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നത് വ്യക്തമാണ്, ചുരുക്കത്തില്‍ ഇത് നമ്മളുടെ ജീവിതമാണ്, ക്ഷമിക്കണം, ഞാന്‍ ഇടയ്ക്ക് ഒരു വിഡ്ഢിയാവുന്നുണ്ടെങ്കില്‍… ഞാന്‍ വാഗ്ദാനം ചെയ്യുന്നു, മരണം വരെ ഞാനിങ്ങനെ തുടരുമെന്ന്. നമ്മളെ കാത്തിരിക്കുന്ന നിരവധി ഭ്രാന്തുകള്‍ക്കും സാഹസികതകള്‍ക്കും.”

കാളിദാസിനു പുറമെ ജയറാമും പാര്‍വതിയും മാളവികയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.കാളിദാസിന്റെ കാമുകിയായ തരിണിയും മാളവികയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ”എന്റെ കുഞ്ഞു ചക്കി കുട്ടന് പിറന്നാള്‍ ആശംസകള്‍. എന്റെ അതിശയകരമായ സഹോദരിയായി മാറിയതിന് നന്ദി. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു,”-എന്നാണ് തരിണിയുടെ ആശംസ.

ജയറാമിനെയും പാര്‍വതിയേയും മകന്‍ കാളിദാസനെയും പോലെ മകള്‍ മാളവികയും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്. എന്‍ജോയ് എന്‍ജാമി എന്ന ഹിറ്റ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത മായം സെയ്തായ് പൂവേ എന്ന മ്യൂസിക് വിഡിയോയിലാണ് അശോക് ശെല്‍വനൊപ്പം മാളവിക സ്‌ക്രീനിലെത്തിയത്.

ചില ടെലിവിഷന്‍ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. ജ്വല്ലറിക്കുവേണ്ടിയുളഅള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *