നടൻ ആസിഫ് അലിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന കുറിപ്പിനെതിരെ നടി മാല പാർവതി

നടൻ ആസിഫ് അലിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന കുറിപ്പിനെതിരെ നടി മാല പാർവതി. ഫേസ്ബുകിൽ വന്ന പോസ്റ്റിനു എതിരെയാണ് മാല പാർവതി പ്രതികരിച്ചത്.

പാന്‍ സിനിമ കഫേ എന്ന ഫേസ്ബുക്ക് പേജിൽ ഉവൈസ് ബിൻ ഉമ്മർ എന്ന അക്കൗണ്ടിൽ നിന്നുമാണ് ആസിഫിനെതിരെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കാപ്പയിൽ ആസിഫ് അലിയുടെ അഭിനയം പൃഥ്വിരാജിൻ്റെ മുകളിൽ പോയെന്ന എന്ന പി.ആർ തള്ളുകൾ കേട്ട് ചിരിച്ചു പോയി. നല്ല മൊണ്ണ റോൾ. ഭാവം തീരെ വരാത്ത ഉറക്കം തൂങ്ങിയ കാരക്ടർ. ഭാവാഭിനയം ആസിഫിന് പറ്റിയ പണി അല്ലെന്ന് തോന്നുന്നു. ഇതിലും ഭേദം റോഷാക്കിൽ ചെയ്തപോലെ മുഖത്ത് ചാക്കിട്ട് അഭിനയിക്കുന്നതായിരുന്നു. എന്നുമായിരുന്നു പോസ്റ്റിൽ ഉവൈസ് കുറിച്ചിരുന്നത്. ഇതിനെതിരെ പ്രതിക്ഷേധവുമായി മാള പാർവതി കുറിച്ചത് .

ഒന്നോ രണ്ടോ സിനിമയിൽ, ഒരു നടനെ കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച്, ആരും “മൊണ്ണ” ആകുന്നില്ലെന്ന് മാലാ പാർവതി കുറിച്ചു. ആസിഫിന് എതിരായ കുറിപ്പ് വായിച്ചപ്പോൾ വലിയ വിഷമം തോന്നിയെന്നും നടി പറയുന്നു.

ആസിഫ് അലി ഒരു ഗംഭീര ആക്ടർ ആണ്. കഥാപാത്രത്തിൻ്റെ മനസ്സിനെ ഉൾക്കൊള്ളാൻ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ട്. കെട്ടിയോളാണെൻ്റെ മാലാഖയിലാണ് തങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. ആ സെറ്റിൽ എവിടെയും വച്ച് ഞാൻ ആസിഫിനെ കണ്ടില്ല. കണ്ടത് സ്ലീവാച്ചനെയാണെന്നും മാലാ പാർവതി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *