‘മലൈക്കോട്ടൈ വാലിബൻ്റെ ‘ പുതിയ വിശേഷങ്ങൾ

ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ്റെ ‘ പുതിയ വിശേഷങ്ങൾ പുറത്തു വിട്ടു അണിയറ പ്രവർത്തകർ . ചിത്രത്തിന്റെ ഷൂട്ടിം​ഗ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ.

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കോമ്പോയിൽ ഒരുങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ . ചിത്രത്തിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ് ഇപ്പോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രീകരണം ഈ മാസം 18ന് ആരംഭിക്കും എന്നാണ് വിവരം. രാജസ്ഥാനിലെ ജെയ് സാൽമീറിൽ ഒരുക്കിയ കൂറ്റൻ സെറ്റിലായിരിക്കും ചിത്രീകരണം നടക്കുക. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിനായി മോഹൻലാൽ 18ന് ജോയിൻ ചെയ്യുമെന്നും ഇദ്ദേഹം പറയുന്നു. 2023ൽ ചിത്രീകരണം ആരംഭിക്കുന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഗുസ്തിക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുക എന്നാണ് പ്രെഡിക്ഷനുകൾ. ഇക്കാര്യങ്ങൾക്ക് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അതിഥി വേഷത്തിൽ കമൽ ഹാസനും ചിത്രത്തിൽ ഉണ്ടാകും. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള ചിത്രത്തിന് സംഗീതം പകരുന്നു .

Leave a Reply

Your email address will not be published. Required fields are marked *