മഹാറാണിയുടെ ഡബ്ബിം​ഗ് പുരോ​ഗമിക്കുന്നു

കൊച്ചി:യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മഹാറാണി’യുടെ ഡബ്ബിങ് പുരോഗമിക്കുന്നു.

എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗര ഗോപകുമാർ, നിഷ സാരംഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രം ഉടൻ തീയേറ്റർ റിലീസിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *