തൻ്റെ സിനിമ ജീവിതം പങ്കു വച്ച് എം . എ നിഷാദ്

തൻ്റെ സിനിമ ജീവിതം പങ്കു വച്ച് എം . എ നിഷാദ് . തൻ്റെ വരാനിരിക്കുന്ന ചിത്രം പതിവ് രീതിയിൽ നിന്ന് വാക്ത്യസ്തമായ ഒരു ചിത്രമായിരിക്കുമെന്നും പൂർണമായും ഒരു എന്റർടൈൻമെന്റ് ആയിരിക്കും എന്നും എം . എ . നിഷാദ് പറഞ്ഞു .

പകൽ , നഗരം , ബേസ്ഡ് ഓഫ് ലക്ക് തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ മലയാള സിനിമയ്ക് സമ്മാനിച്ച സംവിധായകൻ ആണ് എം എ നിഷാദ് . തൻ്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ച എഫ് ബി പോസ്റ്റ് ആണ് ഇപ്പോ വൈറൽ ആകുന്നത്. സിനിമ എനിക്ക് ലഹരി ആണ് . 25 ആം വയസിൽ ‘ഒരാൾ മാത്രം ‘ എന്ന ചിത്രത്തിലൂടെ നിർമാതാവായി സിനിമ രംഗത്തെത്തി . പിന്നീട് ഡ്രീംസ് , തില്ലാന തില്ലാന , തുടങ്ങിയ ചിത്രങ്ങളിലൂടെ സജീവമായി . 2006ൽ ആദ്യമായി സംവിധായകനായെത്തി ഒൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 2018ലെ തെളിവ് എന്ന ചിത്രത്തിന് ശേഷം വീണ്ടും സംവിധായകനാകുന്നു . ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എം എ നിഷാദ് ആണെന്ന് പ്രേത്യേകത കൂടെ ഉണ്ട്.

‘ഒരു കഥ മനസ്സിൽ രൂപപ്പെട്ടാൽ അത് പങ്കു വെക്കുന്നതും , സുഹൃത്തുക്കളോടാണ് . നാളിതു വരെ ചെയ്ത എൻ്റെ പതിവ് രീതികളിൽ നിന്നും വ്യസ്ത്യസ്തമായി തന്നെയാണ് പുതു ചിത്രം അണിയിച്ചോരുക്കാൻ ആഗ്രഹിക്കുന്നത് . പൂർണമായും ഒരു എന്റെർറ്റൈനെർ അതായിരിക്കും എന്റെ പുതിയ സിനിമ . അത് എല്ലാ വിഭാഗം പ്രേക്ഷകരെയും കണക്റ്റ് ചെയ്യണം അതാണ് ലക്ഷ്യം . പുതിയ ചിത്രത്തിന്റെ നിർമാതാവ് ഒരു സിനിമയുടെ സസ്പെൻസ് പോലെ ഇരിക്കട്ടെ . ജനുവരി പതിനാറിനാണ് സിനിമയുടെ ഓഫീസിൽ ലോഞ്ച് അന്ന് ബാക്കി വിശേഷങ്ങൾ .എന്നിങ്ങനെ പോസ്റ്റിൽ കുറിച്ചിരുന്നു .

മോശം സിനിമകളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളതിനാൽ തൻ്റെ പുതിയ ചിത്രം കുറ്റമറ്റതാക്കാൻ ഉള്ള ശ്രമത്തിലാണ് നിഷാദ്.

Leave a Reply

Your email address will not be published. Required fields are marked *