വി കെ പ്രകാശ്-സുരേഷ് ബാബു ടീമിന്റെ സോഷ്യൽ ത്രില്ലർ ‘ലൈവ്’ ചിത്രീകരണം പൂർത്തിയാക്കി

വി കെ പ്രകാശ്-സുരേഷ് ബാബു ടീമിന്റെ സോഷ്യൽ ത്രില്ലർ ‘ലൈവ്’ ചിത്രീകരണം പൂർത്തിയാക്കി
ഫിലിംസ് 24- നിർമ്മിച്ചിരിക്കുന്ന ലൈവിൽ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

‘ഒരുത്തിയുടെ’ വിജയത്തിന് ശേഷം സംവിധായകൻ വി കെ പ്രകാശും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ഒന്നിക്കുന്ന ‘ലൈവ്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

ഒരു സോഷ്യൽ ത്രില്ലറായ ലൈവ്, ഫിലിംസ് 24 ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, അവരുടെ ആദ്യത്തെ മലയാള സംരംഭമാണിത്.

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരുൾപ്പെടെയുള്ള വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്‌.

ശക്തമായ സമകാലിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിൽ ഇതുവരെ കാണാത്ത വ്യത്യസ്ത സിനിമയാകുമെന്നാണ് സൂചന.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ഉദ്വേഗജനകമായ ടൈറ്റിൽ പോസ്റ്റർ സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു.

ശക്തമായ സാങ്കേതിക ടീമും ചിത്രത്തിലുണ്ട്. രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകൻ.

Leave a Reply

Your email address will not be published. Required fields are marked *