സിനിയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കി ലെന

സിനിയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കി ലെന. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ലെന മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

ജയരാജിന്റെ ‘സ്‌നേഹം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ലെന. പിന്നീട് ട്രാഫിക്, സ്പിരിറ്റ്, വിക്രമാദിത്യൻ, എന്ന് നിന്റെ മൊയ്തീൻ , അതിരൻ, മോൺസ്റ്റർ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച ലെന സിനിമയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിലേറെ സിനിമാ ലോകത്ത് നിറഞ്ഞുനിന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ താരം.

” 25 വർഷം മുമ്പാണ് ഞാൻ സിനിമയുടെ മാസ്മരിക ലോകത്തേയ്ക്ക് ചുവടുവെച്ചത്. ” സ്‌നേഹം” എന്ന സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തതിന് സംവിധായകൻ ജയരാജിനോട് നന്ദിയുണ്ട്. എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിക്കും നന്ദി”, ലെന കുറിച്ചു.

‘ എന്നാലും എന്റളിയാ’ എന്ന ചിത്രത്തിലാണ് ലെന അവസാനം അഭിനയിച്ചത്. ആടുജീവിതം, വനിത, ആർട്ടിക്കിൾ 21 എന്നിവയാണ് ഇനി വരാനുളള ലെനയുടെ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *