‘ലാത്തിയുടെ ‘ ട്രെയ്‌ലർ റിലീസ് ചെയ്തു

വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലാത്തിയുടെ ‘ ട്രെയ്‌ലർ റിലീസ് ചെയ്തു. എ വിനോദ്കുമാർ സംവിധാനം ചെയുന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായി ആണ് വിശാൽ എത്തുന്നത്. മാസ്സും ഫൈറ്റും കലർന്ന ട്രെയ്‌ലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം ഡിസംബർ 22 ന് തീയേറ്ററിൽ എത്തും .

എ വിനോദിന്റെ സംവിധാനത്തിൽ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ലാത്തി. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എ വിനോദ് കുമാർ തന്നെയാണ്. പിആർഒ ജോൺസൺ ആണ്. നേരത്തെ ‘ലാത്തി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയും വിശാലിന് പരുക്കേറ്റത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

അതേസമയം, ‘മാർക്ക് ആന്റണി’ എന്നൊരു ചിത്രവും വിശാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ‘മാർക്ക് ആന്റണി’ ചിത്രീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *