കൈയില്‍ തോക്കുമായി കിംഗ് ഓഫ് കൊത്ത’ക്ക് പാക്കപ്പ് പറഞ്ഞ് ദുല്‍ഖര്‍

‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കടാ’ എന്ന ഡയലോഗോടെ കൈയില്‍ തോക്കുമായി കിംഗ് ഓഫ് കൊത്ത’ക്ക് പാക്കപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത’യുടെ 95 ദിവസത്തെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.

തമിഴ്‌നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്. ഒരു ചെറിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ദുല്‍ഖര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ഹൈ ബഡ്ജറ്റ് മാസ്സ് ചിത്രം ഓണത്തിന് സിനിമാസ്വാദകര്‍ക്കുള്ള വിരുന്നായിരിക്കുമെന്നുറപ്പാണ്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് കെ.ഓ.കെ റിലീസിനൊരുങ്ങുന്നത്.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീ

Leave a Reply

Your email address will not be published. Required fields are marked *