ഖുഷി’ ഉപേക്ഷിച്ചിട്ടില്ലെന്നു സംവിധായകൻ ശിവ നിര്‍വാണ

ഖുഷി’ ഉപേക്ഷിച്ചിട്ടില്ലെന്നു സംവിധായകൻ ശിവ നിര്‍വാണ. ചിത്രം ഉപേക്ഷിച്ചുവെന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു ഇതിനു പിന്നാലെയാണ് ഈ കാര്യത്തിൽ വ്യക്തത വരുത്തി സംവിധായകൻ രംഗത്ത് വന്നത് .

വിജയ് ദേവെരകൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി പ്രഖ്യാപിച്ച ചിത്രമാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രം ഉപേക്ഷിച്ചുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശിവ നിര്‍വാണ.

‘ഖുഷി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ തുടങ്ങും എന്നാണ് ശിവ നിര്‍വാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. എല്ലാം മനോഹരമായി പോകുന്നുവെന്നും എഴുതിയിരിക്കുന്നു.

മലയാളികളുടെ പ്രിയ താരം ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് . , മുരളി ശര്‍മ, , രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *