കാപ്പയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പ്രിഥ്വിരാജ് നായകനായ ഏറ്റവും പുതിയ ചിത്രം കാപ്പയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. തിരു തിരു തിരുവന്തോരത്തു എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനം ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ. കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന തിരു തിരു തിരുവന്തോരം എന്ന ആണ് ഗാനം ഇപ്പോൾ ശ്രദ്ധേയമായിരുന്നത്. സന്തോഷ് വർമയാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. സംഗീത സംവിധാനം ജേക്സ് ബിജോയ് ആണ് . സുഭാഷ് ബാബു ബി, അനുഗ്രഹ് ദിഗോഷ്, അഖിൽ ജെ ചന്ദ്, ജേക്സ് ബിജോയ് എന്നിവരാണ് പാടിയിരിക്കുന്നത്. നടൻ പാട്ടു രൂപത്തിലാണ് ഗാനം എഴുതിയിരിക്കുന്നത്.

കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി ആർ ഇന്ദുഗോപൻറെ പ്രശസ്‍ത നോവൽ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപർണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഡിസംബർ 22 ന് തിയേറ്ററിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *