കാപ്പ ട്രെയ് ലര്‍ ഇന്ന്

കൊച്ചി: ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ആസിഫ് അലി എന്നിവർ ഒന്നിക്കുന്ന ചിത്രം ‘കാപ്പ’യുടെ ട്രെയ്‌ലർ ഇന്നു വൈകുനേരം പുറത്തിറങ്ങും. ഡിസംബർ 22 ന് തീയേറ്ററിൽ എത്തുന്ന ഈ ചിത്രത്തിന്റെ നായിക കഥാപാത്രം അവതരിപ്പികുന്നത് അപർണ്ണ ബാലമുരളി ആണ്. ഇന്ദുഗോപൻ്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥന പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .

‘കടുവ’ എന്ന ആക്ഷൻ എന്റർടൈനറിനു ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കാപ്പ’. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്.

പൃഥ്വിരാജ് , ആസിഫ് അലി , അപർണ്ണ ബാലമുരളി , അന്ന ബെൻ , ദിലീഷ് പോത്തൻ , ജഗദീഷ് തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിലെ പ്രിഥ്വിരാജിന്റെ വേഷവും ‘കൊട്ടമധു’ എന്ന കഥാപാത്രവും സോഷ്യൽ മീഡിയലിൽ ശ്രദ്ധ നേടിയിരുന്നു. തിയേറ്റർ ഓഫ് ഡ്രീംസ് & സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് ചിത്രം റിലീസ് ചെയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *