‘വരാഹരൂപ’ ത്തിന് എതിരായ കേസില്‍ നടന്‍ പൃഥ്വിരാജിന്റെ മൊഴിയെടുക്കും

കാന്താരയിലെ ‘വരാഹരൂപ’ ത്തിന് എതിരായ കേസില്‍ നടന്‍ പൃഥ്വിരാജിന്റെ മൊഴിയെടുക്കും. കാന്താര സിനിമയുടെ കേരളത്തിലെ വിതരണക്കാരാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. അതേസമയം കേസില്‍ നടനും സംവിധാകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

ഋഷഭ് ഷെട്ടി, നിര്‍മാതാവ് വിജയ് കീരകണ്ടൂർ എന്നിവരെയാണ് കോഴിക്കോട് ടൗണ്‍പോലീസ് രണ്ടുദിവസമായി ചോദ്യംചെയ്തത്.

‘ വരാഹരൂപം’ പാട്ട് ഒറിജിനല്‍ ആണെന്നും പകര്‍പ്പവകാശം ലംഘിച്ചിട്ടില്ലെന്നും ഋഷഭ് ഷെട്ടി ആവര്‍ത്തിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാെണന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ കാന്താര’ സിനിമയിലെ ‘ വരാഹരൂപം’ എന്ന ഗാനത്തിന്റെ സംഗീതം തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റ് ചിട്ടപ്പെടുത്തിയ ‘ നവരസം’ എന്ന ഗാനത്തിന്റെ പകര്‍പ്പവകാശം ലംഘിച്ചുവെന്നാണ് പരാതി. മാത്യഭുമിയും തൈക്കുടം ബ്രിഡ്ജും നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍.

Leave a Reply

Your email address will not be published. Required fields are marked *