കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച പ്രതികരണം

    അടുത്ത ബ്ലോക് ബസ്റ്ററുമായി മെഗാ സ്റ്റാര്‍...കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച പ്രതികരണം...മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച പ്രക്ഷക പ്രതികരണം....

മ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച പ്രക്ഷക പ്രതികരണം.മുന്‍ കണ്ണൂര്‍ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.അദ്യ ഷോയിലെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തെക്കുറിച്ച് വലിയ പ്രതികരണമാണ് ഉണ്ടായത്.മികച്ച തിരക്കഥയോടൊപ്പം സംവിധാന മികവും സിനിമയെ മറ്റോരു തരത്തില്‍ എത്തിക്കുന്നതാണ്.

സിനിമയുടെ സാങ്കേതിക വശങ്ങള്‍ എല്ലാം തന്നെ വളരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്.മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങളായി എത്തുന്നത്.കണ്ണൂര്‍ എസ്പിയായി വിജയരാഘവനും എത്തുന്നു.കൂടാതെ കിഷോര്‍ കുമാര്‍, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പരമ്പോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമായുണ്ട്.

മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജ് എന്നിവര്‍ ചേര്‍ന്നാണ്് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്, സുഷിന്‍ ശ്യാമാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.റഹില്‍ മുഹമ്മദിന്റെ സിനിമാറ്റോഗ്രഫിയും ചിത്രത്തെ മികവുറ്റതാക്കുന്നു.പ്രവീണ്‍ പ്രഭാകറിന്റെ എഡിറ്റിംഗും സിനിമയെ കൂടുതല്‍ എന്‍ഗേജിംഗിലാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *