രാജ്ഭവനില്‍ ഋഷഭ് ഷെട്ടിക്കും യഷിനും വിരുന്നൊരുക്കി പ്രധാനമന്ത്രി; ചിത്രങ്ങള്‍ വൈറല്‍

രാജ്ഭവനില്‍ ഋഷഭ് ഷെട്ടിക്കും യഷിനും വിരുന്നൊരുക്കി പ്രധാനമന്ത്രി; ചിത്രങ്ങള്‍ ഇപ്പോൾ വൈറല്‍ ആണ്.

കന്നഡ സിനിമാ പ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തി. കര്‍ണ്ണാടകയുടെ സംസക്കാരം, സിനിമ എന്നീ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.കന്നഡ സിനിമാവ്യവസായത്തിന് സര്‍ക്കാര്‍ സഹായം മോദി വാഗ്ദാനം ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാപ്രദര്‍ശനമായ എയ്‌റോ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യാനായി ബെംഗളൂരു യെലഹങ്ക വ്യോമതാവളത്തില്‍ എത്തിയതാണ് പ്രധാനമന്ത്രി.

പ്രധാനമന്ത്രി ബെംഗളൂരു രാജ്ഭവനില്‍ ഒരുക്കിയ വിരുന്നില്‍ ഋഷഭ് ഷെട്ടി, യഷ് എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും പങ്കെടുത്തു. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജകുമാറിന്റെ ഭാര്യ അശ്വിനി രാജ്കുമാറും പ്രധാനമന്ത്രിയെക്കാണാന്‍ എത്തിയിരുന്നു. ഇവര്‍ക്ക് പുറമേ ചില കായിക താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും വിരുന്നിനെത്തി

Leave a Reply

Your email address will not be published. Required fields are marked *