‘തേജസ്’ പൂര്‍ണ പരാജയം; ഹൃദയം അസ്വസ്ഥമെന്ന് കങ്കണ

    ഏറ്റവും പുതിയ ചിത്രമായ 'തേജസി'ന്റെ വന്‍ പരാജയത്തെ തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം കങ്കണ റണൗട്ട്.....കുറച്ചു ദിവസങ്ങളായി തന്റെ ഹൃദയം അസ്വസ്ഥമാണെന്നും സമാധാനം ലഭിക്കാന്‍ വേണ്ടിയാണു ക്ഷേത്ര ദര്‍ശനം നടത്തിയതെന്നും കങ്കണ എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.....

റ്റവും പുതിയ ചിത്രമായ ‘തേജസി’ന്റെ വന്‍ പരാജയത്തെ തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം കങ്കണ റണൗട്ട്.കുറച്ചുദിവസങ്ങളായി തന്റെ ഹൃദയം അസ്വസ്ഥമാണെന്നും സമാധാനം ലഭിക്കാന്‍ വേണ്ടിയാണു ക്ഷേത്ര ദര്‍ശനം നടത്തിയതെന്നും കങ്കണ എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചില ചിത്രങ്ങളും അവര്‍ പങ്കുവച്ചു.

‘കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു, ദ്വാരകാധീഷ് സന്ദര്‍ശിക്കാന്‍ എനിക്ക് തോന്നി, ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരമായ ദ്വാരകയില്‍ കാല്‍ കുത്തിയ ഉടനെ എന്റെ ആശങ്കകളെല്ലാം അസ്തമിച്ചതായി തോന്നുന്നു.എന്റെ മനസ്സ് സ്ഥിരമായി, എനിക്ക് അനന്തമായ സന്തോഷം തോന്നി.അല്ലയോ ദ്വാരകയുടെ നാഥാ, അങ്ങയുടെ അനുഗ്രഹം എന്നും എന്റെകൂടെ ഉണ്ടാകട്ടെ.

ഹരേ കൃഷ്ണ”.ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചു.60 കോടി മുടക്കി നിര്‍മിച്ച ‘തേജസ്’ നാല് ദിവസം കൊണ്ട് നാലേകാല്‍ കോടി രൂപ മാത്രമായിരുന്നു നേടിയത്.കങ്കണയുടെ കഴിഞ്ഞ എട്ട് വര്‍ഷത്തെ കരിയറില്‍ തുടര്‍ച്ചയായ 11-ാം ബോക്സ് ഓഫിസ് പരാജയമാണ് ‘തേജസ്’.2015ല്‍ തനു വെഡ്സ് മനു എന്ന അവസാന ഹിറ്റ്.

Leave a Reply

Your email address will not be published. Required fields are marked *